കുവൈറ്റ്: കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ബിസിനസ് കോൺക്ലേവ് 25'സെപ്റ്റംബർ 5-ന് നടക്കും.
വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും, വിജയഗാഥകൾ പങ്കുവെക്കാനുമുള്ള ഒരു ഉന്നത വേദിയായിരിക്കും ഈ കോൺക്ലേവ്.
/filters:format(webp)/sathyam/media/media_files/2025/07/09/f4796fcf-2dbe-42d4-9b3a-bcb5ab1dab77-2025-07-09-00-10-21.jpg)
സെപ്റ്റംബർ 5-ന് ഫർവാനിയയിലെ ക്രൗൺ പ്ലാസയിൽ വെച്ചാണ് ബിസിനസ് കോൺക്ലേവ് നടക്കുന്നത്. പാനൽ ചർച്ചകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദ്ദേശങ്ങൾ, ശരിഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ദ്ധരുടെ സംവാദങ്ങൾ എന്നിവ ബിസിനസ് കോൺക്ലേവിന്റെ ഭാഗമാകും.
ബിസിനസ് കോൺക്ലേവ് 2025 സംരംഭകരെയും പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായി മാറുമെന്നും സംരംഭകത്വത്തിലൂടെയും സഹകരണത്തിലൂടെയും പുതിയ മുന്നേറ്റങ്ങൾ നേടുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും യൂത്ത് ഇന്ത്യ പ്രസിഡണ്ട് സിജില്‍ ഖാൻ പറഞ്ഞു.
യൂത്ത് ഇന്ത്യ രക്ഷാധികാരി പി.ടി.ശരീഫ് കോൺക്ലേവ് ലോഗോ പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡണ്ട് സിജില്‍ ഖാൻ, ജനറൽ സെക്രട്ടറി അഖീൽ ഇസ്ഹാഖ്, പ്രോഗ്രാം കൺവീനർ മഹാനാസ് മുസ്തഫ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഖ്സിത്, റമീസ്, യാസിർ, റയ്യാൻ ഖലീൽ എന്നിവർ പങ്കടുത്തു. കൂടുതൽ വിവരങ്ങൾക്ക് 97848081, 94157227 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.