ഗാർഹിക തൊഴിലാളികൾക്ക് 'സഹൽ' ആപ്പ് വഴി യാത്രാനുമതി, വാർത്ത നിഷേധിച്ച് മാൻപവർ അതോറിറ്റി

New Update
sahel

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് 'സഹൽ' (Sahel) ആപ്ലിക്കേഷൻ വഴി രാജ്യം വിടാനുള്ള അനുമതി (exit permit) നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ മാൻപവർ അതോറിറ്റി നിഷേധിച്ചു. 

Advertisment

ഇതുവരെ അത്തരമൊരു നടപടിക്രമവും പ്രഖ്യാപിച്ചിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

ഈ വിഷയത്തിൽ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മാൻപവർ അതോറിറ്റി കൂട്ടിച്ചേർത്തു.

 

Advertisment