കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി (കോൺസുലാർ കാര്യങ്ങൾ) ഷെയ്ഖ് അസീസ് അൽ-ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ ഉഭയകക്ഷി കോൺസുലാർ, തൊഴിൽ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തൊഴിലാളികളുടെ ക്ഷേമം, കോൺസുലാർ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.