ഇന്ത്യൻ അംബാസഡർ കുവൈറ്റ് വിദേശകാര്യസഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു

New Update
01b4083c-7149-4a16-ab38-5d274c81c172

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റ്  വിദേശകാര്യ സഹമന്ത്രി (കോൺസുലാർ കാര്യങ്ങൾ) ഷെയ്ഖ് അസീസ് അൽ-ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി. 

Advertisment

ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ ഉഭയകക്ഷി കോൺസുലാർ, തൊഴിൽ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തൊഴിലാളികളുടെ ക്ഷേമം, കോൺസുലാർ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

Advertisment