/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ് സിറ്റി: താമസക്കാരുടെ വിലാസങ്ങൾ വ്യാജമായി നിർമിക്കുന്നതിന്നു കൈക്കൂലി വാങ്ങിയ കേസിൽ കുവൈറ്റിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രാജ്യത്ത് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.
വിശദാംശങ്ങൾ പ്രകാരം, പ്രതിയായ ഉദ്യോഗസ്ഥൻ താമസക്കാരുടെ വിലാസങ്ങൾ 'വ്യാജമായി ഉണ്ടാകുന്നതിനു കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി കണ്ടെത്തി. ഈ നടപടി രാജ്യത്തെ താമസ നിയമങ്ങളെയും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്.
കേസിലെ തുടരന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയും, തുടർന്നാണ് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇത്തരം കേസുകളിൽ ശക്തമായ നടപടികളിലൂടെ അഴിമതി തടയാനും പൊതുജനവിശ്വാസം സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ഈ വിധിയിലൂടെ വ്യക്തമാകുന്നു. വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ കേസുകളിൽ അന്വേഷണം ശക്തമാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us