കുവൈത്ത് സിറ്റി: ‘സുപ്രഭാതം പന്ത്രണ്ടാം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടനം അബ്ബാസിയ്യ കെ ഐ സി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു.
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ ചേർന്ന് വാർഷിക കാമ്പയിൻ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ ജൈത്ര യാത്ര പന്ത്രണ്ടാം വർഷത്തിലേക്ക് മുന്നേറുമ്പോൾ, കേരളക്കരയിൽ മുൻനിര പത്രങ്ങളിലൊന്നായി മാറുവാനും സുന്നത്ത് ജമാഅത്തിന്റെ ശബ്ദമായി മാറാനും കഴിഞ്ഞുവെന്ന് ഉദ്ഘാടന വേളയിൽ നേതാക്കൾ പറഞ്ഞു.
വേദിയിൽ കെ.ഐ.സി ചെയര്മാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ , കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ, വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ്, ഇസ്മായിൽ ഹുദവി, സിറാജ് ഇരഞ്ഞിക്കൽ, മജ്ലിസുൽ അഅല അംഗം ഇല്യാസ് മൗലവി,
കേന്ദ്ര സെക്രട്ടറിമാരായ ഹകീം മുസ്‌ലിയാർ, നാസർ കോഡൂർ, അമീൻ മുസ്‌ലിയാർ, ഹസ്സൻ തഖ്‌വ, ഹമീദ് അൻവരി, ഗൾഫ് സുപ്രഭാതം റിപ്പോർട്ടർ മുനീർ പെരുമുഖം എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഓഗസ്റ്റ് 1 മുതൽ 15 വരെ സുപ്രഭാതം പ്രചാരണ ക്യാമ്പയിന് ആചരിക്കുമെന്നും സോഷ്യൽ മീഡിയ സ്റ്റാറ്റസ് ഡേ ആചരിക്കുമെന്നും സംഘടനയുടെ മുഴുവൻ കേന്ദ്ര കൗൺസിൽ അംഗങ്ങൾ സുപ്രഭാതം വരിക്കാരാകുമെന്നും നേതാക്കൾ പറഞ്ഞു.