കുവൈറ്റ് സിറ്റി : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞത്.
ഭർത്താവ് ബിനു തോമസ്. ഫെയിത്ത് ബിനു മക്കളാണ്. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.