കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി ധർമ്മടം മണ്ഡലം കമ്മറ്റി പ്രവർത്തക സംഗമം ഫഹാഹീൽ മെട്രോ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ധർമ്മടം മണ്ഡലം പ്രസിഡന്റ് മിർഷാദിന്റെ അ ദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ഷമീദ് മമ്മാകുന്ന്, ജില്ലാ സെക്രട്ടറി, സുഹൈൽ അബൂബക്കർ, ശിഹാബ് ബർബീസ്,ആശംസകൾ നേർന്നു.
സെക്രട്ടറി ജസീർ വെങ്ങാട് പ്രവർത്തന റിപ്പോർട്ടും ഭാവി പദ്ധതികളും പ്രഖ്യാപിച്ചു,ജില്ലയിൽ നിന്നുമുള്ള വൈറ്റ് ഗർഡുകളെ ആദരിക്കുകയും, സംസ്ഥാന സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ഫുഡ് ബാൾ ടൂർണ്ണമെന്റിൽ പങ്കെടുത്ത ടീം അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു,.
ഇബ്‌റാഹിംപൊതുവാച്ചേരി ഖിറാ അ ത്തും യൂനുസ് കൊയ്യോട് നന്ദിയും പ്രകാശിപ്പിച്ചു.