കുവൈറ്റ്: എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. യുദ്ധ സമാനമായ ഇന്നത്തെ പരിത:സ്ഥിതിയിൽ ലോകം ഇരുണ്ടതായിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് എഴുത്തുകാരുടെ സൃഷ്ടികൾ ചെറു നക്ഷത്രങ്ങളുടേതു പോലെ വെളിച്ചം വിതറുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/07/27/b5bc1974-fa35-4aa3-acd5-53d00ec493ec-2025-07-27-20-49-06.jpg)
പ്രവീൺ കൃഷ്ണ എഡിറ്ററായ “ചെറു താരകങ്ങൾ” എന്ന പേരിലുള്ള ജൂലൈ മാസത്തെ മാഗസിൻ സതീശൻ പയ്യന്നൂരിന് കോപ്പി നൽകി ജ്യോതിദാസ് പ്രകാശനം ചെയ്തു. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും തുടർന്നുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/07/27/b747a014-4feb-4255-8a5b-e4d906cbc30e-2025-07-27-20-49-06.jpg)
പ്രതിഭ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ എഴുത്തുകാർക്കായി ചെറുകഥാ ശില്പശാല നവംബറിൽ നടത്താനും തീരുമാനിച്ചു. പ്രേമൻ ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിദാസ്, സേവ്യർ ആന്റണി, പ്രവീൺ കൃഷ്ണ, സതീശൻ പയ്യന്നൂർ, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എഞ്ചിനീയർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.