കുവൈത്ത് കെഎംസിസി കൈപ്പമംഗലം നാട്ടിക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം സംഘടിപ്പിച്ചു

New Update
6edae0c2-924f-4e39-acf7-ed6b9a71e3eb

കുവൈത്ത്: കുവൈത്ത് കെഎംസിസി കൈപ്പമംഗലം നാട്ടിക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം  ഫർവ്വാനിയ ദജീജ് മെട്രോ മെഡിക്കൽ സെൻറർ കോപ്പറേറ്റ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.

Advertisment

കെഎംസിസി കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് ഹംസക്കുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു.

കെഎംസിസി സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫറൂഖ് അമദാനി, എം കെ അബ്ദുറസാഖ്, ഗഫൂർ വയനാട്, സലാം പട്ടാമ്പി, ഇക്ബാൽ മാവിലാടം, തൃശൂർ ജില്ലാ നേതാക്കളായ ഹബീബുള്ള മുറ്റിച്ചൂർ, മുഹമ്മദ് അലി ചെറുത്തിരുത്തി, ആബിദ് അൽ ഖാസ്മി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അസീസ് തിക്കോടി മുഖ്യപ്രഭാക്ഷണം നടത്തിയ പരിപാടിക്ക് അനസ് പി.യു സ്വാഗതവും ബദറുദീൻ മുറ്റിച്ചൂർ നന്ദിയും പറഞ്ഞു.

Advertisment