നിയമവിരുദ്ധ ക്രിപ്‌റ്റോകറൻസി മൈനിങ്: കുവൈത്ത് പൗരൻ അറസ്റ്റിൽ

New Update
2bfe82fe-6b23-4eed-a49a-e424ad6ce04d

കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് സിറ്റിയിൽ നിയമവിരുദ്ധമായി ക്രിപ്‌റ്റോകറൻസി മൈനിങ് നടത്തിയ കുവൈത്ത് പൗരനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

Advertisment

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം, അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരായ  ശക്തമാക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

പ്രതി വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് ക്രിപ്‌റ്റോകറൻസി ഉപകരണങ്ങൾ ഉപയോഗിച്ച് മൈനിങ് നടത്തിയത്. ഈ പ്രവർത്തനം നിയമപ്രകാരം നിരോധിതമാണെന്നും അതുവഴി അധിക വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നത് ദേശീയ വൈദ്യുതി മേഷിപ്പിന് ഭീഷണിയാകുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

99f9811a-a247-4d44-80c8-d73d0a330354

അന്വേഷണത്തിൽ വീടിന്റെ ഉടമസ്ഥൻ അടുത്തകാലത്താണ് കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടത് എന്നാണ് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ റെയ്ഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആദ്യ ചോദ്യംചെയ്യലിൽ, സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഉപകരണങ്ങൾ ഒളിപ്പിച്ചുവെച്ചെന്നും 15 ദിവസം കഴിഞ്ഞ് വീണ്ടും പ്രവർത്തനം പുനരാരംഭിച്ചതെന്നും പ്രതി സമ്മതിച്ചു. സ്ഥലത്ത് നിന്ന് ക്രിപ്‌റ്റോകറൻസി ഉപകരണങ്ങൾ പിടിച്ചെടുത്തു.

നിയമവിരുദ്ധ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട് വൈദ്യുതി, ജലം,  ഊർജ മന്ത്രാലയത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അറിയിച്ചിട്ടുണ്ട്. പ്രതിയെ തുടര്‍ന്നുള്ള നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment