കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളന തിയ്യതി പ്രഖ്യാപനവും, സ്വാഗതസംഘ രൂപീകരണവും സംഘടിപ്പിച്ചു

New Update
5d4d3df6-4413-4dd2-8a15-ee3e60a01b3a

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2026 ജനുവരി 23 അബ്ബാസിയയിൽ സംഘടിപ്പിക്കുന്ന അഹമ്മദ് അൽ മഗ്‌രിബി കാസർഗോഡ് ജില്ലാ സമ്മേളന തിയ്യതി പ്രഖ്യാപനവും, സ്വാഗത സംഘ രൂപീകരണവും ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. 

Advertisment

സംസ്ഥാന വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ യോഗം ഉദ്‌ഘാടനം ചെയ്തു. തിയ്യതി പ്രഖ്യാപനം അഹമ്മദ് അൽ മഗ്‌രിബി കൺട്രിഹെഡ് മൻസൂർ ചൂരി നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷത വഹിച്ചു. 

സ്വാഗത സംഘം ഭാരവാഹികൾ: മുഖ്യ രക്ഷാധികാരിയായി ഇഖ്ബാൽ മാവിലാടം രക്ഷാധികാരികളായി ഇ.കെ. മുസ്തഫ,സൈനുദ്ദീൻ കടിഞ്ഞിമൂല, ഫൈസൽ പാറപ്പള്ളി, ഖാലിദ് കൂളിയങ്കാൽ, ഇസ്മായിൽ ബേവിഞ്ച, മുഹമ്മദ് ആവിക്കൽ, ചെയർമാൻ റസാഖ് അയ്യൂർ, ജനറൽ കൺവീനർ മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ വൈസ് ചെയർമാൻമാരായി അബ്ദുള്ള കടവത്ത്,  

ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ കൺവീനർമാരായി, റഫീഖ് ഒളവറ,  ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, നാസർ അമ്പാർ, സി.പി. അഷ്‌റഫ് എന്നിവരെയും വിവിധ വിംഗ് കൺവീനർമാരായി ഹാരിസ് മുട്ടുന്തല (ഫൈനാൻസ്),

ഹസ്സൻഹാജി തഖ്‌വ (പബ്ലിസിറ്റി), അസീസ് തളങ്കര (കൂപ്പൺ), മുഹമ്മദലി ബദരിയാ (സ്റ്റേജ്, ലൈറ്റ് & സൗണ്ട്), അബ്ദുൽ ഹക്കീം അൽ ഹസനി (റിസപ്‌ഷൻ), നിസാർ മയ്യള(പി.ആർ), നവാസ് പള്ളിക്കാൽ (ഹോസ്പിറ്റാലിറ്റി), ഹസ്സൻ ബല്ല (വളണ്ടിയർ), ശാഹുൽ ചെറുഗോളി (റിഫ്രഷ്മെന്റ്), അഷ്‌റഫ് കോളിയടുക്കം (ട്രാൻസ്‌പോർട്ടേഷൻ),

അംഗങ്ങളായി അസ്‌ലം പരപ്പ, ഷംസീർ ബി.സി, ശുഹൈബ് ശൈഖ്, ഖാദർ കൈതക്കാട്, സുബൈർ കാടങ്കോട്, സലാം കൈതക്കാട്, അമീർ കമ്മാടം, അബ്ദുള്ള ബത്തേരി, മഹറൂഫ് കൂളിയങ്കാൽ, ശംസീർ ചീനമ്മാടം, ഉസ്മാൻ അബ്ദുള്ള, സവാദ് സി.കെ., ഉമ്മർ ഉപ്പള, എം.കെ.പി. മുഹമ്മദ് കുഞ്ഞി, ഫവാസ് അതിഞ്ഞാൽ, 

മുസ്തഫ ചെമ്മനാട്, അൻസാർ നെല്ലിക്കട്ട, സമദ് ഏ.ജി., കരീം സൂപ്പി, അർഷാദ് കാഞ്ഞങ്ങാട്, തസ്‌ലീം തുരുത്തി,മൊയ്തീൻ ബായാർ,മുസമ്മിൽ അതിഞ്ഞാൽ, സി.എച്ച്.മജീദ്, യു.പി. ഫിറോസ്, റഷീദ് കൊവ്വൽപ്പള്ളി, പി.എ.നാസർ,  ആസിഫ് കാസർഗോഡ്, റിയാസ് കാടങ്കോട്, ഹുസൈൻ മച്ചംപാടി, ഹമീദ് എസ്.എം., റസാഖ് ചെമ്മനാട്, ശംസുദ്ദീൻ ബദരിയ, 

സാജു ചെമ്മനാട്, രിഫാഇ പേരാൽ, മൊയ്തീൻ ഫോട്ടോ ഗൾഫ്, നൗഷാദ് ചന്തേര, ശംസീർ നാസർ, നിയാസ് പള്ളിക്കര, യൂനസ് അതിഞ്ഞാൽ, ശാഫി ടി.കെ.പി., റാഷിദ് പള്ളിക്കര, സലീം കൊളവയൽ, നിയാസ് തളങ്കര, ഇർഷാദ് കാഞ്ഞങ്ങാട്, റഹീം ചെർക്കള,ഗഫൂർ കോട്ടക്കുന്ന്, സൈനുദ്ദീൻ കല്ലൂരാവി, മുനീർ ബെൽക്കാട്, അബ്ദുൽ റഹ്‌മാൻ എസ്എം എന്നിവരെയും തെരെഞ്ഞെടുത്തു.
 
ജില്ലാ സമ്മേളന പ്രചരണാർത്ഥം വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിക്കുമെന്നും, സമാപന പൊതു സമ്മേളനത്തിൽ  മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളും, എം.എൽ.എ.മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അമീൻ നിസാർ ഖിറാഅത്ത്‌ നടത്തി. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ കുത്തുബുദ്ധീൻ നന്ദിയും പറഞ്ഞു.

Advertisment