കുവൈത്ത് സിറ്റി: വിപുലീകരിച്ച ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളും ആധുനിക സൗകര്യങ്ങളുമൊടെ രണ്ട് നിലകളിലായി പ്രവര്‍ത്തനമാരംഭിച്ച ഖൈതാൻ ഗ്രാൻഡ് ഹൈപ്പർ ജനക്കൂട്ടത്തിന്റെ പങ്കാളിത്തം കൊണ്ടും ഉത്സവാന്തരീക്ഷം കൊണ്ടും ശ്രദ്ധേയമായി. ജൂലൈ 28 തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘടാന ചടങ്ങ് അക്ഷരാർത്ഥത്തിൽ ജനസാഗരമായിരുന്നു.
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്‌ക്കൊപ്പം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/28/1000184383-2025-07-28-19-27-20.jpg)
ചടങ്ങിൽ അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർ - കുവൈത്ത്), ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), അമാനുല്ല (ഡയറക്ടർ - ലാംകോ) തുടങ്ങിയ മാനേജ്‌മെന്റ്അംഗങ്ങളും സന്നിഹിതരായയിരുന്നു
മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലായി വ്യാപിപ്പിച്ച സ്റ്റോർ, ഏറ്റവും പുതിയ ഡിപ്പാർട്ട്മെന്റ് വിഭാഗങ്ങളോടെയും ആകർഷകമായ ഇന്റീരിയറുകളോടെയും കൂടിയാണുള്ളത്.
/filters:format(webp)/sathyam/media/media_files/2025/07/28/1000184384-2025-07-28-19-27-20.jpg)
ഉന്നത ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദ രക്ഷകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളും ഉൽപ്പന്നങ്ങൾ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കൾക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാൻഡ് ഹൈപ്പർ സ്വീകരിച്ച നയങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം.
നഗരത്തിലെ പ്രധാന ഷോപ്പിംഗ് ലക്ഷ്യസ്ഥാനമായി ഖൈതാൻ ഗ്രാൻഡ് ഹൈപ്പർ വീണ്ടും തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്.