കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ അമീറിന്റെ അധികാരത്തെ അപമാനിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചുമെന്നുമുള്ള കേസിൽ രണ്ട് ബ്ലോഗർമാർക്ക് കുവൈത്തിലെ ക്രിമിനൽ കോടതി കഠിന തടവ് ശിക്ഷ വിധിച്ചു.
ഒരാൾക്ക് 6 വർഷം കഠിന തടവും, അമീറിനെ അപമാനിച്ച ട്വീറ്റ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് 5 വർഷം കഠിന തടവും കോടതി വിധിച്ചു.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഒരു വർഷത്തേക്ക് അടയ്ക്കാനും, ശിക്ഷാനന്തരമായി 5 വർഷത്തേക്ക് പൊലീസ് നിരീക്ഷണത്തിലായിരിക്കാനും, മൊബൈൽ ഫോൺ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. അതോടൊപ്പം, 1 വർഷം തടവും 5,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
മറ്റൊരു കേസിൽ, സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മറ്റൊരു ബ്ലോകർക്ക് 3 വർഷം കഠിനതടവും ശിക്ഷാനന്തരമായി നാടുകടത്തലും കോടതി വിധിച്ചു.