New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക്സ്റ്റേറ്റിൽ ചേർന്നതിനും അവർക്ക് സാമ്പത്തിക സഹായം നൽകിയതിനും ഒരു പൗരന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
Advertisment
ഇസ്ലാമിക്സ്റ്റേറ്റിൽ ചേർന്നതിനും, അവരോടൊപ്പം പോരാട്ടത്തിൽ പങ്കെടുത്തതിനും, കൂടാതെ ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നുമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
വിശദമായ വാദം കേൾക്കലിനും തെളിവെടുപ്പിനും ശേഷമാണ് ക്രിമിനൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കഠിനതടവ് ശിക്ഷ ഉടനടി നടപ്പിലാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.