കുവൈത്ത് ദിനാറിന് റെക്കോർഡ് മുന്നേറ്റം, ഇന്ത്യൻ രൂപയുമായി വൻ വർധന ! പ്രവാസികൾക്ക് നേട്ടം

New Update
dinarku

കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദിനാർ (KWD) റെക്കോർഡ് മുന്നേറ്റം രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ പുറത്തുവന്ന xe റിപ്പോർട്ട് പ്രകാരം, ഒരു കുവൈത്ത് ദിനാറിന് 286.310 ഇന്ത്യൻ രൂപയാണ് വിനിമയ മൂല്യം. 

Advertisment

പ്രവാസികൾക്കും പണം നാട്ടിലേക്ക് അയയ്ക്കുന്നവർക്കും വലിയ നേട്ടമുണ്ടാക്കുന്നതാണ് ഈ മുന്നേറ്റം. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള വിപണിയിലെ എണ്ണവില വർധനവും കുവൈത്ത് ദിനാറിന്റെ മൂല്യം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികളിൽ ഒന്നാണ് കുവൈത്ത് ദിനാർ. രാജ്യത്തിന്റെ എണ്ണ സമ്പത്തും സാമ്പത്തിക സ്ഥിരതയും ദിനാറിന്റെ ഈ മുന്നേറ്റത്തിന് കരുത്ത് പകരുന്നു.

പ്രവാസികൾക്ക് കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ ഇത് സുവർണ്ണാവസരമാണ്. വരും ദിവസങ്ങളിലും ദിനാറിന്റെ മൂല്യം ഈ നിലയിൽ തുടരുമോ അതോ മാറ്റങ്ങളുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക വിദഗ്ദ്ധർ.

Advertisment