/sathyam/media/media_files/2025/07/31/cosarrest-2025-07-31-19-08-18.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ പിടിയിൽ. സബാഹ് അൽ സാലിം പ്രദേശത്തെ അനധികൃതമായി പ്രവർത്തിച്ചിരുന്ന വനിതാ സലൂണിൽ നടത്തിയ പരിശോധനയിലാണ് ഈജിപ്‌ഷ്യൻ ഡോക്ടർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായത്.
ഇയാൾക്ക് ഈ മേഖലയിൽ ഔദ്യോഗിക ലൈസൻസോ അനുമതിയോ ഇല്ലാതെ തന്നെ സൗന്ദര്യചികിത്സകൾ നടത്തി വന്നിരുന്നതായി അധികൃതർ അറിയിച്ചു.
സലൂണിൽ നിന്ന് 50 കുവൈത്ത് ദിനാർ വരെ ഈടാക്കി സൗന്ദര്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും കണ്ടെത്തി. സ്ഥലത്ത് നിന്ന് അനധികൃത സൗന്ദര്യചികിത്സാ ഉപകരണങ്ങളും പിടികൂടി. മൂന്ന് വനിതാ ജീവനക്കാരും പിടിയിലായിട്ടുണ്ട്.
സലൂൺ ഉടമയായ കുവൈത്തി പൗരയുടെ നേതൃത്വത്തിൽ 6 അനധികൃത വനിതാ സലൂണുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആധാരമായ ഒരു നെറ്റ്‌വർക്കാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ഥാപനം ബാഹ്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അനധികൃത സൗന്ദര്യ ഔഷധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു വന്നതും കണ്ടെത്തിയിട്ടുണ്ട്.
ഇതിനൊപ്പം, സബാഹ് അൽ സാലിം ഹെൽത്ത് സെന്ററിൽ ജോലി ചെയ്തിരുന്ന മറ്റൊരു മിസ്രി ഫാർമസിസ്റ്റും പിടിയിലായി. ഇയാൾ തന്നെ ഉടമയായതായ ഒരു വ്യാജ കമ്പനിയുടെ പേരിൽ അനധികൃത സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. കേസുകളിൽ തുടര്‍ന്നുള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.