കുവൈത്തിലെ ഇന്ത്യൻ എംബസി 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്നു

New Update
25d8ffb6-5263-4271-85a3-79820e9632f6

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 15-ന് രാവിലെ 07:30 മുതൽ 08:15 വരെ എംബസി അങ്കണത്തിൽ വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 

Advertisment

ഈ ചരിത്രപരമായ ചടങ്ങിലേക്ക് കുവൈറ്റിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും എംബസി ക്ഷണികുന്നതായും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ചില പ്രധാന നിർദ്ദേശങ്ങൾ എംബസി നൽകിയിട്ടുണ്ട്. 

സുരക്ഷാ നിയന്ത്രണങ്ങൾ കാരണം, എംബസിയുടെ ഡിപ്ലോമാറ്റിക് ഏരിയയ്ക്കുള്ളിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ, പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പൗരന്മാർ ഗൾഫ് റോഡിൽ ലഭ്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, പ്രവേശനത്തിനായി സാധുവായ സിവിൽ ഐഡിയോ പാസ്‌പോർട്ടോ നിർബന്ധമായും കൈവശം വെക്കണമെന്നും എംബസി അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി ക്ഷണക്കത്തിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ, കുവൈത്തിലെ ഇന്ത്യൻ സമൂഹം ഒന്നടങ്കം എംബസിയോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നുതായി എംബസി അറിയിച്ചു.

Advertisment