/sathyam/media/media_files/2025/07/31/a8d7f407-a8a0-4698-9f8b-2c5f793b96d5-2025-07-31-21-20-11.jpg)
കുവൈറ്റ് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് കടത്തുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാനികളായ ഒരു വലിയ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന് ആഭ്യന്തര മന്ത്രാലയം കനത്ത തിരിച്ചടി നൽകി.
"ലറിക്ക" പോലുള്ള മയക്കുമരുന്നുകൾ രാജ്യത്തിനകത്ത് കടത്തുന്നതിലും വിതരണം ചെയ്യുന്നതിലും വൈദഗ്ധ്യമുള്ള ഈ സംഘത്തെയാണ് അധികൃതർ പിടികൂടിയത്.
ലഹരിമരുന്ന് വിരുദ്ധ സേന നടത്തിയ ഓപ്പറേഷനിൽ, 800,000 (എട്ട് ലക്ഷം) ലറിക്ക ഗുളികകളും വൻതോതിൽ ലറിക്കയുടെ പൊടിയും പിടിച്ചെടുത്തു. ഈ കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കബ്ദ് പ്രദേശത്തെ ഒരു വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വൻ വേട്ട. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.