വ്യാജരേഖകൾ നിർമ്മിച്ച് യൂറോപ്പിലേക്ക് വിസ നൽകുന്ന സംഘം കുവൈറ്റിൽ പിടിയിൽ

New Update
arrest

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാജരേഖകൾ നിർമ്മിച്ച് വിസ നൽകിയിരുന്ന സംഘം കുവൈത്തിൽ പിടിയിൽ.

Advertisment

കുവൈത്ത്, ഈജിപ്ത് രാജ്യങ്ങൾ തമ്മിലുള്ള വിവര കൈമാറ്റത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസകാര്യ വിഭാഗം (മബാഹിത് ഷുഊൻ അൽ-ഇഖാമ) നടത്തിയ അന്വേഷണത്തിൽ യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ സംഘത്തെയാണ് പിടികൂടിയത്. ആർട്ടിക്കിൾ 18 വിസയിലുള്ളവരെയായിരുന്നു ഇവർ പ്രധാനമായും തട്ടിപ്പിനിരയാക്കിയിരുന്നത്.

സംഘത്തലവന്റെയും സഹോദരന്റെയും താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പ്രിന്ററുകളും പാസ്പോർട്ടുകളും കണ്ടെടുത്തു.

ഒരു വ്യാജ വിസ നിർമ്മിച്ചുനൽകുന്നതിന് 950 മുതൽ 1500 ദിനാർ വരെയാണ് സംഘം അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment