/sathyam/media/media_files/2025/08/02/1000191399-2025-08-02-20-26-15.jpg)
കുവൈറ്റ്: കുവൈത്തിൽ ചെമ്മീൻ പ്രേമികൾക്കുള്ള കാത്തിരിപ്പ് അവസാനിച്ചു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം, പ്രാദേശിക ചെമ്മീൻ വീണ്ടും കുവൈത്തിലെ മത്സ്യ വിപണിയിലെത്തിയിരിക്കുന്നു.
സമുദ്രത്തിലെ പ്രജനന കാലം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന് ശേഷം, ഈ ആഴ്ച മുതൽ രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് ചെമ്മീൻ പിടിത്തം തുടങ്ങുകയും വിപണിയിൽ അതിന്റെ സാന്നിധ്യം ശക്തമാകുകയും ചെയ്തു.
കുവൈത്തിൽ ജൂലൈ 31 വരെ ചെമ്മീൻ പിടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സമുദ്രപരിധിയിലുള്ള മത്സ്യസമ്പത്ത് സംരക്ഷിക്കാനാണ് പ്രജനന കാലത്ത് ഇത്തരം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.
ഇപ്പോൾ നിയമപരമായ അനുമതിയോടെ മീൻപിടിത്തം ആരംഭിച്ചതോടെ, മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
മത്സ്യവിപണികളിൽ ചെമ്മീൻ പ്രത്യക്ഷപ്പെട്ടതോടെ, ആഭ്യന്തര മത്സ്യ സാങ്കേതികതൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഉത്സാഹമാണ്.
പുതുതായി വരുന്ന ചെമ്മീന് നല്ല വിലയിലായിരിക്കും ആദ്യദിനങ്ങളിൽ ലഭ്യത, എന്നാൽ എത്തിച്ചേരുന്ന ദിവസങ്ങളിലൂടെ വില ക്രമാനുയായി കുറയുമെന്നാണ് മെന്നാണ് പ്രതീക്ഷ.