New Update
/sathyam/media/media_files/2025/08/02/1000191407-2025-08-02-20-32-22.jpg)
കുവൈത്ത്: ആഗസ്റ്റ് മാസം മുതൽ ദിവസദൈർഘ്യം കുറയുകയും അതിനൊപ്പം കുവൈത്തിലെ അത്യുഷ്ണ കാലാവസ്ഥ ക്രമേണ ശമിക്കുമെന്നു കാലാവസ്ഥാ വിദഗ്ധൻ ഈസാ റമദാൻ വ്യക്തമാക്കി.
Advertisment
സുഹൈൽ നക്ഷത്രത്തിന്റെ പ്രത്യക്ഷതയും ചൂട് കുറയുന്നതിനുള്ള പ്രധാന സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
മാസത്തിന്റെ തുടക്കത്തിൽ ദിവസം നീളുന്നത് 13 മണിക്കൂർ 32 മിനിറ്റായിരുന്നെങ്കിൽ, അവസാനം വരെ അത് 12 മണിക്കൂർ 46 മിനിറ്റിലേക്ക് കുറയുമെന്ന് അറിയിപ്പിലുണ്ട്.
ആഗസ്റ്റ് 24-ന് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടും. ഇത് പ്രകാരം ചൂട് കുറയാനും ഈർപ്പം വളരെയധികം ഉയരാനുമുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണം സൂചിപ്പിക്കുന്നത്.