കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി

New Update
JJA

കുവൈറ്റ്: എംഎസ്എഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിന് കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി നൽകുന്ന സ്നേഹോപഹാരം കണ്ണൂരിൽ നടന്ന എംഎസ്എഫ് ജില്ലാ സമ്മേളനത്തിന് കൈമാറി. 

Advertisment

'കാലം ആവശ്യപ്പെടുന്ന ഐക്യവും അഭിമാനകരമായ അസ്ഥിത്വത്തോടെയുള്ള അതിജീവനവും' എന്ന പ്രമേയത്തിൽ കണ്ണൂർ ഹബീബ് റഹ്മാൻ നഗറിൽ വെച്ചാണ് സമ്മേളനം നടന്നത്.

കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് മിർഷാദ്, വർക്കിംഗ് കമ്മിറ്റി അംഗം ഉസ്മാൻ എന്നിവർ ചേർന്നാണ് ഉപഹാരം കൈമാറിയത്. 

കണ്ണൂരിലെ വിദ്യാർത്ഥി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്. സ്നേഹോപഹാരം കൈമാറിയത് എന്ന് വൈ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment