കുവൈറ്റ്: ഇന്ത്യൻ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു ആഗസ്ത് 15 നു മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു നടക്കാനിരിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിംഗ് ഹെഡ് ബഷീർ ബെത്ത ഫ്ലയർ പ്രകാശനം നടത്തി.
അബ്ബാസിയ ഹെവൻസ് ആഡിറ്റോറിയത്തിൽ പ്രസിഡന്റ് രമേശ് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷന് കുവൈറ്റിനു ലഭിച്ച ഇന്ത്യൻ എംബസി രെജിസ്ട്രേഷന്റെ ഭാഗമായി ബഷീർ ബത്ത കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ എന്നിവർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുതിർന്ന ഭാരവാഹിയായ ശ്രീ. ജോയ് തോമസ് നു അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ വിലയിരുത്തി മൊമെന്റോ നൽകി ആദരിച്ചു.
വനിതാ സെക്രട്ടറി ആര്യയുടെ നേതൃത്വത്തിൽ നടന്ന പരുപാടി വിവിധ യൂണിറ്റിലെ ഭാരവാഹികളായ ദിലീപ്, ഷിനോ, സുമതി, സവിത, ഷാനവാസ്, ശാന്തി, ജിജിമോൾ, സക്കീർ, പ്രീതി, സുനീഷ്, എന്നിവർ ആശംസകൾ അറിയിച്ചു
പ്രതീഷയുടെ സ്വന്തം ഗായിക ഗായകന്മാരായ റീന, ശ്രീജ, അനിൽ, രാഹുൽ, വിനോജ്, സുനീഷ്, ഗിരിജ,സുമതി, എന്നിവരുടെ നേതൃത്വത്തിൽ സംഘടനയുടെ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും, കലാപരിപാടികളും സദസ്സിന് മിഴിവേകി.
കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർസ് ആയ വിനോജ് പീ ചാക്കോ സ്വാഗതവും മനു എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി