കുവൈറ്റിലെ ജഹറ ആശുപത്രിയിൽ തീപിടുത്തം: ആളപായമില്ല, സ്ഥിതി നിയന്ത്രണവിധേയം

New Update
fireku

കുവൈറ്റ് സിറ്റി: ജഹറ ആശുപത്രിയിലെ ഒരു ഇലക്ട്രിക്കൽ മുറിയിലുണ്ടായ ചെറിയ തീപിടിത്തം അധികൃതർ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

Advertisment

തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയുമായി ബന്ധപ്പെട്ട കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിന്റെ കാരണം ഒരു ഇലക്ട്രിക്കൽ കേബിളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വനിതാ നിരീക്ഷണ മുറിയിലെ കേബിളിൽനിന്നുണ്ടായ പുക എയർ കണ്ടീഷനിംഗ് വെന്റുകൾ വഴി ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി സമീപത്തുണ്ടായിരുന്ന രോഗികളെ മുൻകരുതലെന്ന നിലയിൽ ഒഴിപ്പിച്ചു. ആശുപത്രിയിലെ ഓട്ടോമാറ്റിക് സ്പ്രിംഗളറുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതും വേഗത്തിൽ തീയണക്കാൻ സഹായിച്ചു.

ആക്റ്റിംഗ് മിനിസ്ട്രർ ആൻഡ് ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

തീയണയ്ക്കാൻ വേഗത്തിൽ ഇടപെട്ട ജനറൽ ഫയർ ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ ടീം എന്നിവരെ മന്ത്രാലയം അഭിനന്ദിച്ചു.

Advertisment