ബയോമെട്രിക് ഫിംഗർപ്രിന്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടി; കുവൈറ്റിൽ ഏഷ്യൻ തട്ടിപ്പുസംഘം അറസ്റ്റിൽ

New Update
7c84a811-5c6d-46a7-9ed9-0889ef5c2113

കുവൈറ്റ്: ബയോമെട്രിക് ഫിംഗർപ്രിന്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്ത ഏഷ്യൻ സംഘത്തെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

Advertisment

സംഘം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തി, തുടർന്ന് ബയോമെട്രിക് ഫിംഗർപ്രിന്റ് ഉപയോഗിച്ച് അനധികൃതമായി പണം പിൻവലിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും, പണവും, നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

പ്രധാന പ്രതിയെ ബയോമെട്രിക് പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. കൂടാതെ, പ്രതികൾ അനധികൃതമായി പണമിടപാടുകൾ നടത്താനും, ധനസഹായം കൈകാര്യം ചെയ്യാനും ഒരു വ്യാജ സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതായും കണ്ടെത്തി. 

പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Advertisment