New Update
/sathyam/media/media_files/2025/08/04/noora-2025-08-04-19-16-23.jpg)
കുവൈറ്റ് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ മന്ത്രിയുമായ നൂറ സുലൈമാൻ സലിം അൽ ഫസ്സാം രാജിവെച്ചു. കുവൈത്ത് അമീർ ശൈഖ് മിഷ്ആൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സ്വീകരിച്ചു.
Advertisment
നൂറ അൽ ഫസ്സാമിന്റെ രാജിക്ക് പിന്നാലെ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജം എന്നീ വകുപ്പുകളുടെ മന്ത്രിയായ ഡോ. സബീഹ് അൽ മുഖൈസീമിന് ധനകാര്യ, നിക്ഷേപ കാര്യ വകുപ്പുകളുടെ ചുമതല നൽകി ഉത്തരവിറക്കി.
ഭരണഘടനയും മറ്റ് നിയമങ്ങളും പരിശോധിച്ച ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിനാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.