New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈത്ത്: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 36 തൊഴിലാളികൾ പിടിയിൽ.
ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അൽ-മുത്‌ലയിലെ ഒരു സർക്കാർ ഭവന പദ്ധതിയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
Advertisment
അറസ്റ്റിലായവരിൽ 15 പേർ ഗാർഹിക തൊഴിലാളികളായും 21 പേർ ആടുവളർത്തൽ മേഖലയിലും ജോലി ചെയ്യുന്നവരാണെന്ന് അധികൃതർ അറിയിച്ചു.
നിയമനടപടികൾ സ്വീകരിച്ചതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ പാലിക്കണമെന്നും അനധികൃത തൊഴിലാളികളെ ജോലിക്ക് നിർത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.