കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് 2025 ഒക്ടോബർ 31 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ, നാട്ടിൽ നിന്നുള്ള പ്രശസ്ത പിന്നണി ഗായകസംഘത്തെ ഉൾകൊള്ളിച്ചു കൊണ്ടു നടത്തുന്ന മാമാങ്കം 2K25 മെഗാ പ്രോഗ്രാമിന്റെ ഫ്ലയർ പ്രകാശനം, പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ ഫിനിക്സ് ഗ്രൂപ്പിൻ്റെ ഹെഡ്ഓഫീസ് ഹാളിൽ വച്ച് നടന്നു.
അസോസിയേഷൻ പ്രസിഡൻറ് അഡ്വ: മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആക്റ്റിങ് ജന: സെക്രട്ടറി അഷ്റഫ് ചൂരോട്ട് സ്വാഗതം ആശംസിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/06/37d9c068-2853-40e8-80ca-7092c2078453-2025-08-06-17-33-24.jpg)
ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പാറക പാടത്ത് പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഭാസ്ക്കറിന് ഫ്ലയർ കൈ മാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്, ജോയിൻ്റ് കോഡിനേറ്റർ അഭിലാഷ് കളരിക്കൽ, ജോയിന്റ് കൺവീനർ അഡ്വ.ജസീന ബഷീർ കൂടാതെ മുഖ്യരക്ഷാധികാരി ശറഫുദ്ദീൻ കണ്ണോത്ത്, വൈസ് പ്രസിഡണ്ട് മുജീബ് കിഴക്കേ തലയ്ക്കൽ, ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്,
സെക്രട്ടറി സിമിയ ബിജു, അഡ്വൈസറി ബോർഡ് അംഗം ഇല്യാസ് പാഴൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ പാലാറ, അനസ് കോട്ടക്കൽ, നജീബ് പൊന്നാനി, ജിഷ ജിഗു, സൂര്യ രജൂഷ്, ശ്രുതി രാജ് എന്നിവരും സന്നിഹിതരായിരുന്നു. ട്രഷറർ പ്രജിത്ത് മേനോൻ നന്ദി രേഖപ്പെടുത്തി.