സുരക്ഷാ മുന്നറിയിപ്പുമായി കുവൈറ്റ് സിവിൽ ഇൻഫർമേഷൻ: മൊബൈൽ ഐഡന്റിറ്റി ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കുക

New Update
psi.jpg

കുവൈറ്റ്: കുവൈറ്റ് സിവിൽ ഇൻഫർമേഷൻ ആപ്ലിക്കേഷന്റെ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. 

Advertisment

വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനും ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഐഡന്റിറ്റി ആപ്പ് വഴി ഏതെങ്കിലും വിവരങ്ങൾ നൽകുന്നതിന് മുമ്പ്, സേവനം ആവശ്യപ്പെടുന്ന സ്ഥാപനം ആരാണെന്നും, വിവരങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 

വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഈ മുൻകരുതൽ സഹായകമാകും. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisment