കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ സുരക്ഷാ, അഗ്നിശമന ചട്ടങ്ങൾ ലംഘിച്ച 161 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

New Update
cc639509-939d-4040-8694-1e5515a7a06c

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ സുരക്ഷാ, അഗ്നിശമന ചട്ടങ്ങൾ ലംഘിച്ചതിന് 161 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 

Advertisment

വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. 221 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്നലെ ഒരു പ്രിന്റിംഗ് പ്രസ്സിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Advertisment