കുവൈറ്റ് സിറ്റി: സർക്കാർ പങ്കാളിത്തമുള്ള ഒരു പ്രമുഖ കമ്പനിയിൽ നിന്ന് വ്യാജ ബില്ലുകളിലൂടെ 10,000 ദിനാർ തട്ടിയെടുത്ത കേസിൽ ഒരു ഈജിപ്ഷ്യൻ അക്കൗണ്ടന്റിനും അയാളുടെ പങ്കാളിക്കും 7 വർഷം തടവും 30,000 ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി.
പ്രതികളായ ഇവർ വ്യാജ ബില്ലുകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കോടതി കണ്ടെത്തി. കേസിൽ പ്രധാന പ്രതിയായ അക്കൗണ്ടന്റ് മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണെന്നും, ആ കേസ് നിലവിൽ അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്നും വിധിന്യായത്തിൽ പറയുന്നു.