ദോഹ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; 5,200 കിലോ കഞ്ചാവും 4,550 ലഹരി ഗുളികകളും പിടികൂടി

New Update
DRUGKUWA

കുവൈറ്റ് സിറ്റി: ദോഹ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതർ പിടികൂടി. 

Advertisment

അയൽരാജ്യത്ത് നിന്ന് എത്തിയ ഒരു കണ്ടെയ്നറിൽ മൃഗങ്ങൾക്ക് നൽകുന്ന തീറ്റയുടെ മറവിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന ഈ ലഹരിവസ്തുക്കൾ. കസ്റ്റംസ് K9 യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻ്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സംശയം തോന്നിയ ഒരു കണ്ടെയ്നർ വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശോധനയിൽ ഏകദേശം 5,200 കിലോഗ്രാം കഞ്ചാവും 4,550 ലഹരി ഗുളികകളും കണ്ടെത്തി.

കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത സാധനങ്ങൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു.

Advertisment