/sathyam/media/media_files/2025/08/06/7a118bbc-e22c-4614-a050-d5a08b5f0c59-2025-08-06-23-44-00.jpg)
കുവൈത്ത്: ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര ഭക്ഷ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സാമൂഹ്യകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയം, വിവിധ ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ‘ഫസാഅ ഫോർ ഗസ്സ’ എന്ന ദുരിതാശ്വാസ ക്യാമ്പയിൻ വലിയ വിജയം കൈവരിച്ചു.
മൂന്ന് ദിവസത്തെ ഈ ക്യാമ്പയിനിൽ 6,546,078 കുവൈത്ത് ദിനാർ (ഏകദേശം 21.4 മില്യൺ യുഎസ് ഡോളർ) തുക സമാഹരിച്ചു.
പ്രമുഖ സ്ഥാപനങ്ങളായ:
ജനറൽ സെക്രട്ടേറിയറ്റ് ഓഫ് അവ്കാഫ് – 500,000 ദിനാർ
ഇൻസാൻ ചാരിറ്റി അസോസിയേഷൻ – 1.5 ദശലക്ഷം ദിനാർ
പേഷന്റ് ഹെൽപ്പിംഗ് ഫണ്ട് – 476,010 ദിനാർ
ഡൈറക്ട് എയ്ഡ് അസോസിയേഷൻ – 1,318,000 ദിനാർ
റിവൈവൽ ഓഫ് ഇസ്‌ലാമിക് ഹെറിറ്റേജ് സൊസൈറ്റി – 235,440 ദിനാർ
എന്നിവയുടെ നിർണായക സംഭാവനകളാണ് ക്യാമ്പയിൻ വിജയകരമാക്കിയത്. ഇതോടൊപ്പം സാമൂഹ്യകാര്യ മന്ത്രാലയം ഒരുക്കിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള സംഭാവനയിലൂടെ 63,501 പേർ നിന്ന് 2,515,795 ദിനാർ സമാഹരിച്ചു.
സമാഹരിച്ച സഹായധനം കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ കീഴിൽ ഈജിപ്ത്, ജോർദാൻ, പ്യാലസ്തീൻ എന്നീ രാജ്യങ്ങളിലെ ഉചിതമായ ദുരിതാശ്വാസ സംഘടനകൾക്ക് കൈമാറും.
ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം.ഈ ഉദ്യമത്തിന്ന് ഇത്ര വലിയ പിന്തുണയാണ് ലഭിച്ചത് എന്നത് കുവൈത്തിലെ ജനങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണ് എന്ന് അധികൃതർ വ്യക്തമാക്കി.