കുവൈത്ത് സിറ്റി: ഉറങ്ങിക്കിടന്ന രോഗിയെ പീഡിപ്പിച്ച കേസിൽ ഈജിപ്ഷ്യൻ അനസ്തേഷ്യാ ഡോക്ടർക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
വനിതയായ രോഗിയുടെ പരാതിയിൽ കേസ് എടുത്ത പോലിസ് സാക്ഷിമൊഴികളുടെയും, അന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതിയുടെ കുറ്റസമ്മതം എന്നിവ കോടതിയിൽ ഹാജരാക്കി.
രോഗിക്ക് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നപ്പോൾ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. ശിക്ഷാ നടപടികൾക്ക് ശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്തും.
പ്രതി കുറ്റം സമ്മതിച്ചതായും, രോഗിയുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ തെളിവുകളെല്ലാം കോടതിയിൽ നിർണായകമായി.