New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: പൊതു മര്യാദ ലംഘിച്ചതിനും മറ്റുള്ളവരെ അശ്ലീലതയിലേക്കും ദുർവൃത്തിയിലേക്കും പ്രേരിപ്പിച്ചതിനും കുവൈത്തിലെ ക്രിമിനൽ കോടതി ഒരു യുവാവിന് 3 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചു.
Advertisment
സൈബർ ക്രൈംസ് ഡിപ്പാർട്ട്മെന്റിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ് കോടതി കർശന നടപടി സ്വീകരിച്ചത്.