New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: ട്വിറ്ററിലെ 'സ്‌പേസസ്' എന്ന ഫീച്ചറിലൂടെ ബദൂൻ (പൗരത്വ രഹിതരായ വിഭാത്തെ അധിക്ഷേപിച്ച വ്യക്തിക്ക് അപ്പീൽ കോടതി 10,000 കുവൈറ്റ് ദിനാർ പിഴ ചുമത്തി.
Advertisment
സൈബർ ക്രൈം വിഭാഗം നൽകിയ പരാതിയിലാണ് വിധി. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈറ്റ് ഭരണകൂടം.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വിധി.
പൗരത്വമില്ലാത്ത ബദൂൻ വിഭാഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയുന്നതിനുള്ള നീക്കങ്ങൾക്ക് ഇത് കരുത്ത് പകരും.
.