New Update
/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈത്ത് സിറ്റി: റഖ പ്രദേശത്ത് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച പൗരൻ അറസ്റ്റിലായി.
Advertisment
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് ശ്രമിച്ച ഇയാളെ കാലിൽ വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ഗുരുതരമല്ലാത്ത പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്ക് കർശന പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.