കുവൈറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

New Update
images (31)

കുവൈറ്റ്: അൽമുഫാറഹ് പ്രദേശം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

Advertisment

ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്, ഇത് പൊടിക്കാറ്റിനും കാരണമാകും.

കൂടാതെ, കടലിൽ 6 അടിയോളം ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് തീരപ്രദേശങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisment