കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: പൗരത്വം റദ്ദാക്കിയ മുൻ കുറ്റവാളി പിടിയിൽ

New Update
2796c332-c24d-43d5-a878-f1d68636cfd8

കുവൈത്ത് സിറ്റി: ഷാബു എന്ന മയക്കുമരുന്ന് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന മുൻ കുറ്റവാളി കുവൈത്തിൽ പിടിയിലായി. 

Advertisment

ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. നേരത്തെ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായത്.

സാദ് അൽ-അബ്ദുള്ളയിലെ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ, 6 കിലോഗ്രാം തയ്യാറാക്കിയ ഷാബുവും 30 ലിറ്റർ രാസവസ്തുക്കളും നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തു. 

ഇതിനെല്ലാം കൂടി ഏകദേശം 500,000 കുവൈത്തി ദിനാർ (ഏകദേശം 1.34 കോടി ഇന്ത്യൻ രൂപ) വിലമതിപ്പുണ്ട്. മയക്കുമരുന്ന് നിർമ്മാണത്തിന് പുറമെ, ഇയാളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനുള്ള പോരാട്ടത്തിന് പൊതുജനങ്ങളുടെ പിന്തുണയും മന്ത്രാലയം അഭ്യർത്ഥിച്ചു. 

സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിവരം നൽകുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

Advertisment