New Update
/sathyam/media/media_files/2025/08/10/1000201524-2025-08-10-19-27-32.jpg)
കുവൈത്ത് സിറ്റി: കബ്ഡ് ഹെജൻ പ്രദേശത്ത് ഭിക്ഷാടനം നടത്തിയ ഒരു യുവതിയെയും, ഇതിന് കൂട്ടുനിന്ന ഭർത്താവിനെയും ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ സുരക്ഷാ വിഭാഗവുമായി സഹകരിച്ചാണ് ഈ നടപടി.
Advertisment
പരിശോധനയിൽ, ഭർത്താവിന്റെ ആശ്രീത താമസരേഖ (ഇഖാമ) ഉപയോഗിച്ചാണ് യുവതി രാജ്യത്ത് താമസിച്ചിരുന്നതെന്ന് കണ്ടെത്തി. ഭർത്താവിന്റെ അറിവോടെയാണ് ഇവർ ഭിക്ഷാടനം നടത്തിയിരുന്നത് എന്നും വ്യക്തമായി.
ഈ സംഭവത്തെത്തുടർന്ന്, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവതിക്കും ഭർത്താവിനും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇരുവരെയും രാജ്യത്ത് നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.