കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ വൻ അഴിച്ചുപണി; പുതിയ ഉപപ്രധാനികളെയും വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ഡയറക്ടർമാരെയും നിയമിച്ചു

New Update
f14c7734-5686-4b24-b385-1a317963c9e2

കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഭാഗമായി പുതിയ ഉപപ്രധാനികളെയും വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ഡയറക്ടർമാരെയും നിയമിച്ചു.

Advertisment

* ലഫ്റ്റനന്റ് ജനറൽ അലി അൽ അദ്വാനി ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയായി ചുമതലയേൽക്കും. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി പദവിയും അദ്ദേഹം വഹിക്കും.

 * ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ദവാസ് സുരക്ഷാ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായി നിയമിക്കപ്പെട്ടു.

മറ്റ് സുപ്രധാന  നിയമനങ്ങൾഇവ :

 * ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മഷാൽ അൽ സബാഹ്: അതിർത്തി സുരക്ഷാ വിഭാഗം മേധാവി.

* ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സബാഹ് അൽ സബാഹ്: പൊതു സുരക്ഷാ വിഭാഗം മേധാവി.

 * കേണൽ ദഖീൽ അൽ ദഖീൽ: സ്‌പെഷൽ സേന വിഭാഗം മേധാവി.

 * കേണൽ അബ്ദുല്ല അൽ നൈഫി: ഓപ്പറേഷൻസ് ആൻഡ് കമ്പ്യൂട്ടർ വിഭാഗം മേധാവി.

 * കേണൽ അബ്ദുൽ വഹാബ് അൽ വഹീബ്: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം മേധാവി.

 * കേണൽ ഫൈസൽ അൽ ഖാലിദി: റെസിഡൻസി ആൻഡ് ഐഡന്റിഫിക്കേഷൻ വിഭാഗം മേധാവി.

 * കേണൽ അലി അൽ യഹ്‌യ: പരിശീലനം, പഠനം, വികസനം വിഭാഗം മേധാവി.

 * കേണൽ നൂർ അൽ ഹാജരി: വിവരസാങ്കേതികവിദ്യ വിഭാഗം മേധാവി.

 * കേണൽ ആദിൽ അൽ ദീഹാനി: തുറമുഖ സുരക്ഷാ വിഭാഗം മേധാവി.

ഈ മാറ്റങ്ങൾ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ. പുതിയ ഡയറക്ടർമാരുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ട്‌

Advertisment