കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളും റോഡ് അപകടങ്ങളും കുറഞ്ഞു. അപകട മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ്

New Update
kuwait traffic violation

കുവൈറ്റ് സിറ്റി:  2025-ന്റെ ആദ്യ പകുതിയിൽ കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളിലും റോഡ് അപകടങ്ങളിലും അപകട മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. 

Advertisment

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 16 ശതമാനവും അപകടങ്ങളിൽ 45 ശതമാനവും മരണനിരക്കിൽ 34 ശതമാനവും കുറവുണ്ടായി.

ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ശക്തമായ ഗതാഗത നിരീക്ഷണവും, ആധുനിക നിയന്ത്രണ-നിരീക്ഷണ സംവിധാനങ്ങൾ സജീവമാക്കിയതുമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. 

പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതും ഈ മാറ്റത്തിന് സഹായകമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രാ സാഹചര്യങ്ങൾ ഒരുക്കുന്നതിനും ഈ നീക്കങ്ങൾ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment