/sathyam/media/media_files/e9bTLmU86vFfWcLUOiYS.jpg)
കുവൈറ്റ്: വിസ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി കുവൈറ്റ്. ദേശീയ കാരിയർ വ്യവസ്ഥ റദ്ദാക്കിയതായും, കുടുംബ സന്ദർശന വിസ ലഭിക്കുന്നതിനുള്ള ശമ്പള വ്യവസ്ഥ ഒഴിവാക്കിയതായും കേണൽ അബ്ദുൾ അസീസ് അൽ കന്ദരി അറിയിച്ചു.
പുതിയ മാറ്റങ്ങൾ വിശദീകരിച്ച് കേണൽ അബ്ദുൽ അസീസ് അൽ-കന്ദരി കുവൈത്ത് ദേശിയ ചാനലിന്ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിക്തമാക്കിയത്. കുവൈറ്റിലെ പഴയതും പുതിയതുമായ വിസ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിശദീകരിച്ചു.
പുതിയ 'കുവൈറ്റ് വിസ' പ്ലാറ്റ്‌ഫോം വഴിയായിരിക്കും ഇനി മുതൽ വിസ നടപടികൾ പൂർത്തിയാക്കുക. ഇത് വിസ അപേക്ഷാ പ്രക്രിയ കൂടുതൽ ലളിതവും വേഗത്തിലുമാക്കുമെന്നും ദേശീയ കാരിയർ വ്യവസ്ഥ ഒഴിവാക്കിയതതും വിവിധ വിമാനക്കമ്പനികൾക്ക് കുവൈറ്റിലേക്ക് സർവീസ് നടത്താൻ സഹായകമാകും.
കുടുംബ സന്ദർശന വിസകൾക്കുള്ള ശമ്പള വ്യവസ്ഥ എടുത്തുകളഞ്ഞത് കൂടുതൽ ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അവസരം നൽകും കൂടാതെ.
ജി സി സി രാജ്യങ്ങളിലെ സാധുവായ ആറ് മാസ റെസിഡൻസി കാലാവധി ഉള്ളവർക്ക് യാതൊരു നിബന്ധനയും കൂടാതെ കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കം എന്നതും പുതിയ മാറ്റങ്ങളാണ്.