കുവൈത്ത്: പ്രവാചകന്റെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 4 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ് ക്യാബിനറ്റ്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയും ശനിയാഴ്ചയും അടക്കം മൂന്നു ദിവസം അവധിയായിരിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തനം ആരംഭിക്കും.