കുവൈത്ത്: മന്ത്രവാദം, ആഭിജാര ക്രിയ, വഞ്ചന, തട്ടിപ്പ് എന്നീ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന സ്വദേശിനിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ഫൗസിയാ അഹമ്മദ് താലിബ് എന്ന കുവൈറ്റ് സ്വദേശിയെ മംഗഫ് പ്രദേശത്തു നിന്നാണ് അറസ്സ് ചെയ്തത്. സാമ്പത്തിക ലാഭത്തിനായി ഇവർ പ്രവർത്തിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും അന്വേഷണ സംഘം പിടിച്ചെടുത്തു. നീണ്ട നാളത്തെ നിരീക്ഷങ്ങൾക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.