കുവൈറ്റിൽ വിഷമദ്യം കഴിച്ചു 13 പേർ മരിച്ചു; 21 പേർക്ക് കാഴ്ച്ച നഷ്ടപ്പെട്ടു

New Update
bcc2fa15-4ab8-4db3-ad54-d3893736278a

കുവൈറ്റ്: കുവൈറ്റിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേത്തുടർന്ന് 21 പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 

Advertisment

51 പേർക്ക് അടിയന്തര വൃക്ക ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തതായും വിഷബാധ നിയന്ത്രിക്കുന്നതിനായി വിവിധ ആശുപത്രികളും കുവൈറ്റ് ടോക്സിക്കോളജി സെന്ററും തമ്മിൽ തുടർച്ചയായുള്ള ഏകോപനം നടന്നുവരികയാണ്.
 
മദ്യം കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ നിരവധി ആളുകൾ ചികിത്സ തേടിയിരുന്നു. ഇവരിൽ ഗുരുതരാവസ്ഥയിലുള്ളവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിഷബാധയേറ്റവരുടെ എണ്ണം ഉയർന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

മലിനമായ മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും വിൽപ്പന തടയാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. പൊതുജനങ്ങൾ സുരക്ഷിതമല്ലാത്ത പാനീയങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ കേസ് റിപ്പോർട്ട്‌ ചെയ്തത് എന്നാണ് വിവരം.

Advertisment