സ്വാതന്ത്ര്യദിനം; കുവൈറ്റിലെ ഇന്ത്യൻ കോൺസുലാർ സെന്ററുകൾക്ക് അവധി പ്രഖ്യാപിച്ചു

New Update
indian embassy kuwait

കുവൈറ്റ്: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്ക് (ICACs) അവധി പ്രഖ്യാപിച്ചു. 

Advertisment

2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഇന്ത്യൻ എംബസിക്ക് കീഴിലുള്ള എല്ലാ കോൺസുലാർ സെന്ററുകളും അടച്ചിടുമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. 

BLS ഇൻ്റർനാഷണൽ സർവീസസ് വഴി പ്രവർത്തിക്കുന്ന എല്ലാ കോൺസുലാർ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. 

അതേസമയം, അടിയന്തര കോൺസുലാർ സേവനങ്ങൾ ആവശ്യമുള്ളവർക്ക് എംബസിയെ നേരിട്ട് സമീപിക്കാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ സേവനങ്ങൾ ലഭ്യമാകുമെന്ന് എംബസി അറിയിപ്പിൽ കൂട്ടിച്ചേർത്തു

Advertisment