തൈമ, സുലൈബിയ മേഖലകളിലെ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നടപടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
taima

കുവൈത്ത്: തൈമ, സുലൈബിയ മേഖലകളിലെ സർക്കാർ ഭൂമിയിൽ നടന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചു.

Advertisment

സ്റ്റേറ്റ് പ്രോപ്പർട്ടി ആൻഡ് റിയൽ എസ്റ്റേറ്റ് പ്രൊട്ടക്ഷൻ സെക്ടറിന്റെ നേതൃത്വത്തിൽ, വൈദ്യുതി, ജലം, നവീനോർജ്ജ മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്നാണ് സംയുക്ത പരിശോധനാ ക്യാമ്പയിൻ നടത്തിയത്. 

taima

പരിശോധനയിൽ അനധികൃത വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേരെ കണ്ടെത്തി.
ലംഘകരെതിരെ അന്തിമ നോട്ടീസുകൾ നൽകിയിട്ടുണ്ട്. 

സെപ്റ്റംബർ 15, 2025-നകം സ്ഥലങ്ങൾ ഒഴിയണമെന്നാണു നിർദേശം. അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment