/sathyam/media/media_files/2025/08/16/e4c6a4e1-b042-425e-948e-98e6bdff28d3-2025-08-16-22-08-39.jpg)
കുവൈറ്റ് സിറ്റി: സമീപകാലത്ത് നടന്ന ഏറ്റവും അവിശ്വസനീയമായ ഒരു ലേലത്തിന് കുവൈറ്റ് സാക്ഷ്യം വഹിച്ചു. വെറും 14 ആടുകളെ ലേലത്തിൽ വിറ്റത് 200,000 കുവൈറ്റി ദിനാറിനാണ് (ഏകദേശം $656,000 ഡോളർ ) ഏകദേശം 5.73 കോടി ഇന്ത്യൻ രൂപ വരും.
ഈ വൻതുകയുടെ പേരിൽ ഈ ഇടപാടിനെ 'നൂറ്റാണ്ടിന്റെ ഇടപാട്' എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഈ തുക സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചു.
ഉയർന്ന സാമ്പത്തികശേഷിയുള്ള ഒരു വ്യക്തിയാണ് ഇത്രയും വലിയ തുക മുടക്കി ഈ ആടുകളെ സ്വന്തമാക്കിയത്. ആടുകളുടെ പ്രത്യേകയിനം, അവയുടെ സൗന്ദര്യം, വംശശുദ്ധി എന്നിവയായിരിക്കാം ഈ ഭീമമായ വിലക്ക് പിന്നിലെ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഈ ആടുകളെ കാണുവാനും, അവയെക്കുറിച്ച് കൂടുതൽ അറിയുവാനും ആളുകൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇത്തരം അപൂർവ്വയിനം മൃഗങ്ങൾക്ക് കുവൈറ്റിൽ വലിയ ഡിമാൻഡുണ്ട്. ഇത് വീണ്ടും തെളിയിക്കുന്ന ഒന്നാണ് ഈ ഇടപാട്.